ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്വകാര്യസ്കൂളിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി. ഇന്നു രാവിലെയാണ് സ്ഫോടനം ഉണ്ടായത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. നര്‍ബാലിലെ ഫാലിയ ഇ-മിലാത് സ്കൂളിലാണ് സ്ഫോടനം ഉണ്ടായത്. ക്ലാസ് മുറിക്കുള്ളിലായിരുന്നു സ്ഫോടനം.
