പുൽവാമയിൽ  വീണ്ടും ഏറ്റുമുട്ടൽ 

154 0

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ലഷ്കർ ഇ തൊയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും.

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുൽവാമയിലെ ലാസ്സിപോര മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സംഘത്തിന് നേരെ തീവ്രവാദികളുടെ വെടിവയ്പ്പുണ്ടായത്. 

തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് നാല് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് റിപ്പോർട്ട്.

Related Post

മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍  ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Posted by - Oct 21, 2019, 11:36 pm IST 0
ന്യൂഡൽഹി : മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു . മഹാരാഷ്ട്രയിലെ ബിജെപി ശിവസേന…

ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങൾ ലഭിക്കുന്നതിനായി  സുപ്രീംകോടതിയെ സമീപിക്കും -ജിലാനി

Posted by - Feb 15, 2020, 09:28 am IST 0
ലഖ്നൗ: ബാബറി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങൾക്കായി  സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബറി മസ്ജിദ് കർമസമിതി കൺവീനർ സഫര്യാബ് ജിലാനി  പറഞ്ഞു. ശരിയത്ത് നിയമപ്രകാരം പള്ളിയുടെ അവശിഷ്ടങ്ങൾ മറ്റൊന്നിന്റെയും നിർമാണത്തിന്…

ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 02:58 pm IST 0
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനും രണ്ടു കുട്ടികളുമാണ് മരിച്ചത്. കുപ്‌വാരയിലെ ബെമനയില്‍ വാടകയ്ക്കു…

പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

Posted by - Oct 7, 2019, 10:31 am IST 0
ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

Leave a comment