പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയിലെ സര്‍ക്കാര്‍ ഇടപെടലിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ഓരോ ആഴ്ചയിലെയും പെട്രോള്‍ – ഡീസല്‍ വില വര്‍ധനവ് പരിശോധിച്ച് നിരക്കില്‍ എത്ര ശതമാനത്തിന്റെ കുറവ് വരുത്തണം എന്നതും ധനവകുപ്പ് പരിശോധിച്ചു.
വില വര്‍ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികളും ധനവകുപ്പ് ആരംഭിച്ചിരുന്നു. ഇതിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാലാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കാത്തത്.