പെണ്‍കുട്ടിയ്ക്ക് മുന്നിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ ലൈവായി കാണിച്ച്‌ പെണ്‍കുട്ടി

228 0

പെണ്‍കുട്ടിയ്ക്ക് മുന്നിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ക്കും പൊലീസിനും ലൈവായി കാണിച്ച്‌ പെണ്‍കുട്ടി. കൊല്‍ക്കത്തയിലെ റയില്‍വേസ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. ട്രെയിനില്‍ തനിച്ച്‌ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ ഇരുന്ന പ്രതി അശ്ലീല പ്രവര്‍ത്തികള്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മൊബൈലില്‍ ഫേസ്ബുക്ക് ലൈവിടുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിനിടെ സംശയം തോന്നിയ പ്രതി ട്രെയിനില്‍ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. 

എന്നാല്‍ ഇയാളുടെ ചിത്രങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്ത് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കണമെന്നും അതിനു വേണ്ടിയാണ് താന്‍ ഈ വീഡിയോ പങ്കു വെച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

Related Post

മുംബൈ നഗരത്തില്‍ കനത്ത മഴ: ഗതാഗത സംവിധാനം ഭാഗികമായി നിലച്ചു

Posted by - Jul 9, 2018, 08:09 am IST 0
മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും മീഡിയസെല്‍ സ്ഥാപിക്കാനൊരുങ്ങി പോലീസ്

Posted by - Apr 28, 2018, 08:32 am IST 0
ലക്‌നോ: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പോലീസ് മീഡിയസെല്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേസുകളും അന്വേഷണങ്ങളും സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

Posted by - Jun 15, 2018, 09:58 am IST 0
കാശ്മീര്‍: ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയിലെ ബുഖാരിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ഇദ്ദേഹത്തിന് നേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തത്. അക്രമി സംഘം…

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST 0
ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.  …

ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Posted by - Jan 12, 2020, 05:37 pm IST 0
കൊല്‍ക്കത്ത: ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനംഅടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യ I5316 വിമാനമാണ് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച്…

Leave a comment