പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്

244 0

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കലിനിടെ പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്. വിമാനത്തിനുള്ളില്‍ വച്ച്‌ എയര്‍ഹോസ്റ്റസും പൈലറ്റും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പേരില്‍ മുംബൈയില്‍ സെഹര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പൈലറ്റിനെതിരെ ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കല്‍) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 

മേയ് നാലിന് അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് പോയ വിമാനത്തിലാണ് പീഡനശ്രമം നടന്നത്. അതേസമയം, സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒന്നും പ്രതികരിക്കാനാവില്ല. അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Related Post

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ  സംഘര്‍ഷം 

Posted by - Dec 4, 2019, 02:58 pm IST 0
റായ്പുര്‍: ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിൽ  മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ്‌ ആണ്…

സവാള കയറ്റുമതി നിരോധിച്ചു

Posted by - Sep 29, 2019, 08:57 pm IST 0
ന്യൂ ഡൽഹി:  കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ…

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഡി. കെ ശിവകുമാറിന് ജാമ്യം 

Posted by - Oct 23, 2019, 04:33 pm IST 0
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് . ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി…

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി 

Posted by - Jun 25, 2018, 12:00 pm IST 0
ഡല്‍ഹി: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഹാജി കോളനിയിലാണ് ബാഗില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അസാധാരണമായ രീതിയില്‍ രണ്ടു…

നരേന്ദ്ര മോദിക്ക് വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു 

Posted by - Sep 19, 2019, 10:00 am IST 0
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് പോകുന്നതിന്  വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു. യുഎസ് ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വ്യോമപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ…

Leave a comment