ന്യൂഡല്‍ഹി: പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന വിഷയങ്ങൾ കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നാല്‍ മാത്രം പോരെന്നും തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കുന്നതിനും നേതാക്കള്‍ക്ക് സാധിക്കണമെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
പാര്‍ട്ടി ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും സോണിയാ ഗാന്ധി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.
സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലാണെന്നും നഷ്ടം വര്ധിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അവർ പറഞ്ഞു. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.