പോലീസുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്

205 0

ചെന്നൈ: തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഔദ്യോഗിക ജോലി നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാവുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ കടക്കാന്‍ പോലിസുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടന്ന് ഡിജിപി ടി കെ രാജേന്ദ്രന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. സുരക്ഷാ ജോലിക്ക് വിന്യസിച്ച പോലിസുകാര്‍ വാട്‌സ് ആപ് പോലുള്ള സമൂഹമാധ്യമങ്ങള്‍ക്കായി അടിക്കടി മൊബൈല്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.

അതിനാല്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് മുകളില്‍ റാങ്കുള്ളവര്‍ക്ക് മാത്രമേ ഇനി ജോലിസമയത്ത് മൊബൈല്‍ ഉപയോഗിക്കാനാവൂ. അതും ജോലിസംബന്ധമായ ആവശ്യത്തിന് മാത്രം. ക്രമസമാധാനം, വിവിഐപി സുരക്ഷ, ക്ഷേത്രം ഉല്‍സവ സുരക്ഷ എന്നിവയ്ക്കായി നിയമിക്കപ്പെടുന്ന പോലിസുകാര്‍ മൊബൈല്‍ ഉപയോഗിച്ചുകൂടായെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Post

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

ബീഹാറിൽ കനത്ത മഴ തുടരുന്നു 

Posted by - Sep 29, 2019, 04:35 pm IST 0
ബീഹാർ : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബീഹാറിൽ നിരവധി കുടുംബങ്ങളാണ് ദുരിതക്കയത്തിലായി. ആകെ 80  മരണങ്ങൾ മഴ മൂലം സംഭവിച്ചു…

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച്‌ സ്‌കൂള്‍ മാനേജുമെന്റ് 

Posted by - Jul 5, 2018, 11:21 am IST 0
പുണെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച്‌ ഉത്തരവിറക്കി സ്‌കൂള്‍ മാനേജുമെന്റ്. പുണെ എം.ഐ.ടി സ്‌കൂള്‍ മാനേജുമെന്റാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍  സ്‌കൂള്‍ മാനേജുമെന്റിന്റെ…

നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

Posted by - Jan 21, 2020, 03:29 pm IST 0
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം.…

Leave a comment