പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു പ്രണയം: കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടി കാമുകന്‍ 

200 0

ന്യൂഡല്‍ഹി: പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കാമുകന് 20 വര്‍ഷം തടവും 1.38 ലക്ഷം രൂപ പിഴയും. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ രാജീവ് രഞ്ജന്‍ എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനിടയില്‍ ഇരുവരും തമ്മില്‍ പല തവണ ശാരീരികമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിവാഹം തീരുമാനിക്കപ്പെട്ടതോടെയാണ് കാമുകി കാമുകന് വഴങ്ങിക്കൊടുത്തത്. എന്നാല്‍ യുവാവ്തങ്ങളുടെ സ്വകാര്യ രംഗങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തിയിരുന്നു. 

ഒരു ദിവസം യുവാവിനെ തേടി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നപ്പോള്‍ അയാളെ മറ്റൊരു യുവതിക്കൊപ്പം മോശമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് വിവാഹത്തില്‍ നിന്നും യുവതി പിന്മാറാന്‍ കാരണമായത്. എന്നാല്‍ ഇത് ചൊടിപ്പിച്ച യുവാവ് ദൃശ്യങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും പീഡിപ്പിക്കുകയും ആ രംഗം പകര്‍ത്തുകയുമായിരുന്നു. രാഹുല്‍ രഞ്ജന്‍ എന്ന പ്രതി വ്യാജ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമയാസമയങ്ങളില്‍ പണം സമ്പാദിച്ചെന്നും വാദിഭാഗത്തിന് സംശയമെന്യേ തെളിയിക്കാനായെന്ന് അതിവേഗ കോടതി ജഡ്ജി ഭൂപേഷ് കുമാര്‍ വ്യക്തമാക്കി. 

തൊഴിലന്വേഷണത്തിന്റെ കാലത്ത് ഒരു സ്വകാര്യ ജോബ് കണ്‍സെള്‍ട്ടന്‍സിയില്‍ ജോലിതേടി ഫോണ്‍ വിളിച്ചത് മുതലാണ് രാഹുല്‍ രഞ്ജനുമായി പെണ്‍കുട്ടി പരിചയപ്പെടുന്നത്. ഫോണ്‍വിളി പിന്നീട് പരിചയമാകുകയും പിന്നീട് പെണ്‍കുട്ടിയെ ഒരിക്കല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും പരിചരിക്കുകയും ചെയ്തതിലൂടെ ഇരുവരും പ്രണയത്തില്‍ ആകുകയും പിന്നീട് സ്വന്തം അമ്മമാരോട് സംസാരിച്ച്‌ വിവാഹത്തിലേക്ക് എത്തി നില്‍ക്കുകയുമായിരുന്നു. ഇതിനിടയിലാണ് രഞ്ജന്റെ വീട്ടില്‍ അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി മോശമായ നിലയില്‍ കാമുകി കണ്ടെത്തിയത്. തുടര്‍ന്ന് പലതവണ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തുകയും പണം ഉള്‍പ്പെടെ ആവശ്യമുള്ളവ പെണ്‍കുട്ടിയില്‍ നിന്നും നേടിയെടുക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഈ രീതി തുടര്‍ന്നതിനൊടുവില്‍ സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

യുവാവ് പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി വിചാരണവേളയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്‌പൈക്യാമിന്റെ മെമ്മറി കാര്‍ഡിലായിരുന്ന ദൃശ്യങ്ങളാണ് ഇയാള്‍ സിഡിയിലേക്ക് പകര്‍ത്തിയിരുന്നു. ഇതിനെതിരെ പല തരത്തിലുള്ള വഞ്ചനയും ക്രിമിനല്‍ ഗൂഡാലോചനയും നടപ്പിലാക്കലുമാണ് പ്രതിക്കെതിരേ ചുമത്തിയ കുറ്റം. അതേസമയം യുവതിയെ പ്രതി ഏതെങ്കിലും തരത്തില്‍ ബലാത്സംഗം ചെയ്തതായി കോടതി വിലയിരുത്തിയില്ല. ഏറ്റവും അവസാനം വരെ ആഴ്ചയില്‍ ഒന്ന് എന്ന ക്രമത്തില്‍ ഇരയും കുറ്റവാളിയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇര പരസ്പരധാരണയോടെയുള്ള ലൈംഗികത അംഗീകരിച്ചു എന്നു വ്യക്തമാണെന്നും കോടതി കണ്ടെത്തി ഇരയുടെ ബലാത്സംഗ ആരോപണം തള്ളി.

Related Post

നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: പുതിയ മാനദണ്ഡങ്ങൾ

Posted by - Oct 8, 2019, 03:56 pm IST 0
ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും…

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമ മരിച്ച നിലയില്‍  

Posted by - Mar 6, 2021, 10:32 am IST 0
മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ…

എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല: അമിത് ഷാ 

Posted by - Dec 24, 2019, 10:30 pm IST 0
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്  വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല,​ എൻ.ആർ.സിയിൽ പാർലമെന്റിലോ മന്ത്രിസഭയിലോ ചർച്ചനടത്തയിട്ടില്ല. ഇക്കാര്യത്തിൽ…

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്ന് സർക്കാർ : സമരം ശക്തമായി നേരിടും

Posted by - Apr 16, 2018, 01:05 pm IST 0
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്നും നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭയില്‍ തീരുമാനമായി. അതേസമയം സമരം…

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

Posted by - Feb 10, 2019, 08:32 am IST 0
ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26…

Leave a comment