പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാരോട് യുവതി ചെയ്തത് ഇങ്ങനെ 

217 0

യുഎഇ: പ്രണയവിവാഹത്തെ എതിര്‍ത്ത വീട്ടുകാരോട് മകള്‍ വൈരാഗ്യം തീര്‍ത്തത് ഗള്‍ഫിലേക്ക് ക്ഷണിച്ച്‌ കേസില്‍ കുടുക്കിയാണ്. തിരുവല്ല സ്വദേശി രശ്മിയും ഭര്‍ത്താവ് മാവേലിക്കര സ്വദേശി ബിജുകുട്ടനും ചേര്‍ന്നാണ് രശ്മിയുടെ കുടുംബത്തെ യുഎഇയില്‍ കുടുക്കിയിരിക്കുകയാണ്. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഈ മൂന്നംഗ കുടുംബം ഒരു ഒറ്റമുറിക്കുള്ളില്‍ കഴിയുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്. രശ്മിനായരും ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. 

ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടുവന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. 

തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും മുങ്ങിയിട്ട് നാല് വര്‍ഷമായി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി. വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു. പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച്‌ ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്.

Related Post

വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തികഞ്ഞില്ല:  ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 25, 2018, 08:34 am IST 0
ലഖ്നൗ: വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം…

പൗരത്വ ഭേദഗതി നിയമം ആരുടേയും അവകാശങ്ങള്‍ അപഹരിക്കുന്നില്ല:  രാജീവ് ചന്ദ്രശേഖര്‍ എംപി  

Posted by - Dec 21, 2019, 10:33 am IST 0
ന്യൂദല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാര്‍ത്തകളെയും  തള്ളി ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ്…

 ബജറ്റ് 2020 : ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു 

Posted by - Feb 1, 2020, 01:51 pm IST 0
ന്യൂഡല്‍ഹി:  ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു.  നികുതി നിരക്ക് കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം.  അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10…

ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം

Posted by - Nov 21, 2018, 07:37 pm IST 0
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.സാമൂഹ്യ, സാംസ്‌കാരിക,…

Leave a comment