ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിപിന്മാറി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ പിന്‍മാറിയിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ട്രേഡ് യൂണിയന്‍ സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങൾ കാരണമാണ് മമത യോഗത്തില്‍ നിന്ന് പിന്മാറിയത്. രാജസ്ഥാനിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയിലെ ആറു എംഎല്‍എമാരെ കൂട്ടമായി കോൺഗ്രസ് അടര്‍ത്തിയെടുത്തതാണ് യോഗത്തില്‍ നിന്ന് മായാവതി പിൻവലിയൻ കാരണമായത്.
