ന്യൂഡൽഹി : ഗാന്ധിയന്‍ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബോളീവുഡ് താരങ്ങളായ ഷാരുഖ് ഖാനും, അമീര്‍ ഖാനും. മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇരുവരും പറഞ്ഞത്. ആമിര്‍ ഖാനും ഷാരൂഖ് ഖാനും പുറമേ, രാജ് കുമാര്‍ ഹിരാനി, കങ്കണ റൗനത്ത്, ആനന്ദ് എല്‍. റായ്, എസ്.പി. ബാലസുബ്രഹ്മണ്യം, സോനം കപൂര്‍, ജാക്കി ഷറഫ്, തുടങ്ങി താര നിര വിരുന്നില്‍ പങ്കെടുത്തു. ഇന്ത്യയുടെ സിനിമ വ്യവസായം, വൈവിധ്യമാര്‍ന്നതും ഊര്‍ജ്ജ സ്വലവുമാണ്, അന്താരാഷ്ട്ര തലത്തില്‍ ഇതിന്റെ സ്വാധീനം വളരെ വലുതാണെന്നും ചടങിനുശേഷം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
