ഡല്‍ഹി; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടത്താനിരിക്കുന്ന പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.
ജെയ്‌ഷെ മുഹമ്മദ് പ്രധാന മന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി എസ്പിജിക്ക് മുന്നറിയിപ്പ് നല്‍കി. പ്രധാന മന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം ലഭിച്ചു.നിയമ വിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങാണ് നാളെ നടത്താനിരിക്കുന്നത്.