ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഫോഴ്സ് എറ്റെടുക്കും. എയര്‍ഫോഴ്സ് വണ്‍ എന്ന പേരിലായിരിക്കും പ്രധാന മന്ത്രിക്കുള്ള വിമാനം അറിയപ്പെടുക. 2020 ജൂലൈ മുതല്‍ പ്രത്യേക വിമാനം ബോയിംഗ് നിയന്ത്രിക്കുന്നത് വ്യോമസേനയായിരിക്കും. ഇതുവരെ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വരുടെ വിമാനങ്ങള്‍ നിയന്ത്രിച്ചിരുന്നത് എയര്‍ ഇന്ത്യയാണ്. അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കുന്നത്.
ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ സ്തംഭിപ്പിക്കാനും വിമാനജോലിക്കാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷി എന്നിവയും ബോയിങ് 777 വിമാനത്തിന്റെ പ്രത്യേകയാണ്.