പ്രധാനമന്ത്രി വിദേശയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

178 0

ന്യൂഡല്‍ഹി: ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വരും വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, വിമര്‍ശകരുടെ വായടപ്പിക്കാനുമാണ് മോദിയുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനുവേണ്ടിയാണ് വിദേശ യാത്രകള്‍ മാറ്റി വയ്ക്കുന്നത്. വരും മാസങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട സുപ്രധാന അന്താരാഷ്ട്ര പരിപാടികളൊന്നും ഇല്ലെന്നതും മറ്റൊരു കാരണമാണ്. അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രതിപക്ഷം ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

Related Post

7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻ‌വലിക്കുന്നു 

Posted by - Dec 25, 2019, 05:16 pm IST 0
ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി  പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി…

ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം

Posted by - Dec 30, 2018, 08:23 am IST 0
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം. സംഭവത്തില്‍ പത്തുവയസുകാരനായ ആരിഫ് അഹമ്മദ് ദാറിന് പരിക്കേറ്റു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഡല്‍ഹിയില്‍ നടന്നത്  ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു മോഡലാണെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി

Posted by - Feb 26, 2020, 01:33 pm IST 0
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നത്  ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു മോഡലാണെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നു.  നിയമ…

പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

Posted by - Mar 1, 2021, 02:14 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി…

സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു

Posted by - May 5, 2018, 11:28 am IST 0
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച്‌ സുരക്ഷാസേനയ്ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍…

Leave a comment