റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യയിൽ എത്തി. ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തിയത്. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ രാജകീയ സ്വീകരണമാണ് ലഭിച്ചത്.
ഇന്ന് 11.30ന് സൗദി ഭരണാധികാരിയായ സൽമാൻ രാജാവും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഊർജ്ജ മേഖലയിൽ ഉൾപ്പെടെ പതിമൂന്നോളം തന്ത്രപ്രധാനമായ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.റുപേ കാർഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
തുടർന്ന് വൈകുന്നേരം 5 മണിക്ക് റിയാദിൽ വെച്ച് നടക്കുന്ന ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് സംഗമം അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. തുടർന്ന് സൗദി രാജകുടുംബം ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.