പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

177 0

മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ (ജേഡെ) വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. ​ സി.ബി.ഐ പ്രത്യേക കോടതിയാണ്​ ശിക്ഷ വിധിച്ചത്​. പ്രതികളായ ഛോട്ടാരാജന്‍, സഹായി രോഹിത്​ തങ്കപ്പന്‍ എന്ന സതീഷ്​ കലിയ, അനില്‍ വാഗ്​മോദ്​, അഭിജീത്​ ഷിന്‍ഡേ, നിലേഷ്​ ഷഡ്​ജെ, അരുണ്‍ ധാക്കെ, മങ്കേഷ്​ അഗവനെ, സചിന്‍ ഗെയ്​ക്ക്​വാദ്​, ദീപക്​ സിസോദിയ എന്നിവരും നേരത്തെ മരിച്ച വിനോദ്​ അസ്രാണി എന്നിവരെയാണ്​​ ശിക്ഷിച്ചത്​​.

ഛോട്ടാ രാജന്റെ സഹായികളായ സതീഷ്​ കലിയ, അനില്‍ വാഗ്​മോദ്​, അഭിജീത്​ ഷിന്‍ഡേ, നിലേഷ്​ ഷഡ്​ജെ, അരുണ്‍ ധാക്കെ, മങ്കേഷ്​ അഗവനെ, സചിന്‍ ഗെയ്​ക്ക്​വാദ്​ എന്നിവര്‍ ഡേയെ പിന്തുടരുകയും ഷാര്‍പ്​ ഷൂട്ടറായ കലിയ വെടിവെക്കുകയും ചെയ്​തുവെന്നാണ്​ പ്രൊസിക്യുഷന്‍ കേസ്​. കേസില്‍ പ്രതിയായിരുന്ന മാധ്യമപ്രവര്‍ത്തക ജിഗ്​ന വോറ ഉള്‍പ്പെടെ രണ്ടുപേരെ കോടതി വെറുതെ വിട്ടു. 

ഏഴു വര്‍ഷം മുമ്പാണ്​ 56കാരനായ ജെ ഡേ മിഡ്​ ഡേ എന്ന സായാഹ്​ന പത്രത്തി​​​​​ന്റെ എഡിറ്ററായിരുന്നു. 2011 ജൂണ്‍ 11ന്​ സ്വവസതിക്ക്​ സമീപമാണ്​ വെടിയേറ്റ്​ മരിച്ചത്​. മറ്റൊരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തക ജിഗ്​ന വോറയുടെ പ്രേരണയില്‍ ഛോട്ടാരാജ​​​​​ന്റെ നിര്‍ദേശ പ്രകാരമാണ്​ കൃത്യം നടത്തിയതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. വെറുതെ വിട്ട പോള്‍സണ്‍ ജോസഫും കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയ സതീഷ്​ കലിയയും മലയാളികളാണ്​.

Related Post

ജമ്മു കശ്മീരില്‍ സ്‌ഫോടനം; ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി

Posted by - Nov 19, 2018, 08:45 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ…

മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ പിടിയിലായി 

Posted by - Feb 23, 2020, 03:37 pm IST 0
കേപ്ടൗണ്‍: മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ പിടിയിലായി. രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തളളിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത് . ഇന്ത്യന്‍ അന്വേഷണ…

അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

Posted by - Mar 18, 2020, 02:18 pm IST 0
  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം…

ആര്‍ബിഐ ഇടക്കാല ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കും 

Posted by - Dec 11, 2018, 11:55 am IST 0
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തില്‍ താല്‍കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. സെന്‍ട്രല്‍​ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍.എസ്…

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെന്ന് വി​ജ​യ് മ​ല്യ

Posted by - Apr 27, 2018, 07:39 pm IST 0
ല​ണ്ട​ൻ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് വി​ജ​യ് മ​ല്യ. എ​ന്നാ​ൽ അ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ പറഞ്ഞു.…

Leave a comment