പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍ 

220 0

ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റിയയെ അവസാനമായി കണ്ടതെന്നാണ് പ്രകാശ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ദിനേഷ് കഴിഞ്ഞ ദിവസങ്ങളില്‍ ഫാളാറ്റില്‍ വന്നിരുന്നുവെന്നും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും സമീപ വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരണസമയത്ത് താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ദിനേശ് പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Related Post

പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

Posted by - Feb 12, 2019, 09:02 pm IST 0
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു പൊലീസ് ഇക്കാര്യം നിഷേധിച്ചു.…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

Posted by - Feb 14, 2019, 12:20 pm IST 0
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. എഐസിസി…

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരിക്ക്

Posted by - Oct 29, 2019, 03:36 pm IST 0
ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം.  ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ

Posted by - Feb 28, 2020, 06:30 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.  കേസിലെ പ്രതികളായ…

വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Posted by - Feb 20, 2020, 03:36 pm IST 0
മുംബൈ: പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ അശോക് മാഗർ മരിച്ചു. ഇദ്ദേഹം ബൗര്‍ വില്ലേജ് സ്വദേശിയാണ്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 

Leave a comment