ന്യൂഡല്‍ഹി: കര്‍ണ്ണാടകത്തില്‍ പ്രോ ടേം സ്‌പീക്കറായി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബൊപ്പയ്യ തന്നെ തുടരും. പ്രോ ടേം സ്‌പീക്കറെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്‍റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം കര്‍ണാടക നിയമസഭാ നടപടികള്‍ ആരംഭിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് സഭയില്‍ തുടങ്ങി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യയും സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകീട്ട് നാലിനാണ് വിശ്വാസ വോട്ടെടുപ്പ്.
