ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത് . വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഷദാബ് എന്ന് വിദ്യാര്‍ഥിയ്ക്കാണ് പരിക്കറ്റേത്. കയ്യില്‍ വെടിയേറ്റ ഇയാളെ ജാമിയ നഗരിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റി.
