കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കൊൽക്കത്തയിൽ ബിജെപി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ മുഖ്യമന്ത്രി മമ്‌താ ബാനർജിയും തൃണമൂൽ കോൺഗ്രസ്സും എൻ.ആർ,സിയെപ്പറ്റി ഭയാശങ്ക പരത്തുകയാണ്. രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറി വന്നവരെ പുറത്താക്കാൻ പൗരത്വപ്പട്ടിക സഹായിക്കും. അതുകൊണ്ട് ആരെതിർത്താലും ദേശീയ പൗരത്വപ്പട്ടിക നടപ്പിലാക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു, ജൈന, ക്രിസ്ത്യൻ, ബുദ്ധ വിഭാഗക്കാരായ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പുവരുത്താൻ പൗരത്വ ഭേദഗതി ബിൽ പാസാക്കിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.