ലക്‌നൗ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികൾ കുറെ കണ്ടിട്ടുള്ളതാണെന്നും ഇതിൽ ഭയപ്പെടുന്നില്ലെന്നും പൗരത്വ നിയമം പിൻവലിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലവിലെ എതിർപ്പ് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും ഷാ പ്രതികരിച്ചു. കോൺഗ്രസ് നുണ പ്രചാരണം നടത്തുകയാണെന്നും ഷാ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
