ബെംഗളൂരു: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന്റെ സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു.
പാകിസ്ഥാനില്‍ ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ 30 ശതമാനത്തില്‍ നിന്ന് ഇന്ന് മൂന്ന് ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി. ജെഎന്‍യുവില്‍ മുഴങ്ങിയത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ്. രാജ്യത്ത് ഒരിടത്തും ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ല. അമിത് ഷാ വ്യക്തമാക്കി.