ലഖ്നൗ: പൗരത്വ നിയമത്തെ പിന്തുണച്ച ബിഎസ്പി എംഎല്‍എ രമാബായി പരിഹാറിനെപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അത് തകര്‍ക്കുന്നത് പാര്‍ട്ടി എംപിയായാലും എംഎല്‍എ ആയാലും നടപടി എടുക്കുമെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും എംഎല്‍എക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
