ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ നടപടി.
ഇതുമായി ബന്ധപ്പെട്ട് മുസഫർ നഗറിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആളുകളുടെ 50 കടകൾ സീൽ ചെയ്യാൻ ജില്ലാ അധികൃതർ തീരുമാനിച്ചു. മറ്റ് പ്രദേശങ്ങളിലുള്ള അധികൃതരും സമാന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. നിരത്തിൽ പ്രതിഷേധത്തിനിറങ്ങി പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.