ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ വിശദീകരിക്കുന്നത്. ഇനി ഈ പ്രമേയം നിയമസഭയിൽ പ്രമേയം പാസാക്കും.
