ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ യോഗി ആദിത്യനാഥ് വിശദീകരണം നല്‍കി. പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും എന്നാല്‍ കലാപമുണ്ടായാല്‍ നോക്കിനിൽക്കാൻ പറ്റില്ലെന്നും അവരുടെ ഭാഷയില്‍തന്നെ തിരിച്ചടിക്കുമെന്നും യു.പി. മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞു. ചിലര്‍ മരിക്കണമെന്ന ലക്ഷ്യത്തോടെ വരികയാണെങ്കില്‍ എങ്ങനെയാണ് അവര്‍ ജീവനോടെയുണ്ടാവുക എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
