ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിഷേധങ്ങള്‍ക്ക് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി.
എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്നുള്ള സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കി തുടങ്ങി.
