ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവർ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
