ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ബില്ലുമായി ബന്ധപ്പെട്ട 60 ഹർജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബിൽ സംബന്ധിച്ച എല്ലാ ഹർജികളും ഇനി ജനുവരി 22നാണ് കോടതി കേൾക്കുക.