ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. ആസ്സാമിൽ 12 മണിക്കൂർ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധ രാത്രിയോടെ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ അക്രമങ്ങള്‍ വ്യാപകമായത്.
