മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ ഭേദഗതി ബില്ലിനെ വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി വോട്ട് ചെയ്തതിന് ശേഷമാണ് ശിവസേനയുടെ നിലപാട് മാറ്റം. പൗരത്വ ബില്ലിനെക്കുറിച്ച രാജ്യത്തെ പൗരന്മാർക്ക് സംശയമുണ്ടെന്നും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കേന്ദ്ര സർക്കാർ നൽകണമെന്നും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു. സംശയങ്ങൾ ദുരീകരിച്ചില്ലെങ്കിൽ രാജ്യസഭയിൽ ബില്ലിനെ അനുകൂലിക്കില്ല എന്നും ഉദ്ദവ് പറഞ്ഞു.
