ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം. ജാമിയ മിലിയ സര്‍വലകലാശാലയില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വലിയ പ്രക്ഷോഭമായി വ്യാപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പെടെ നൂറുകണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ആറ് സ്റ്റേറ്റ് ബസുകളും മറ്റ് നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കി.
വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ആറ് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായി പൊലീസ് പറഞ്ഞു.