ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക പശ്ചിമബംഗാളില്‍ ആയിരിക്കുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പശ്ചിമ ബംഗാളില്‍ നിയമം നടപ്പാക്കുന്നത് തടയാന്‍ മമതാ ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ സാധിക്കില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു കാരണം. അനധികൃത കുടിയേറ്റക്കാരെക്കുറിച്ചാണ് മമതയുടെ ആശങ്കയെന്നും ഹിന്ദു അഭയാർത്ഥികളെക്കുറിച്ചല്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.