ന്യൂദല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാര്‍ത്തകളെയും തള്ളി ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ എംപി പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിൽ ഒരു തരത്തിലും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല. മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ ഒരു ശ്രമം മാത്രമാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.
ന്യൂനപക്ഷ സമുദായമായതിനാല്‍ സ്വന്തം രാജ്യത്ത് വര്‍ഷങ്ങളോളം വേട്ടയാടപെട്ട് വന്നവരാണ് ഇവര്‍. മതത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെടുന്നവരാണ്. നരകജീവിതം നയിച്ചിരുന്നവരാണ്. ഇത് അസഹ്യമായതോടെയാണ് അവരില്‍ പലരും നാടുവിട്ടോടി വന്ന് നമ്മുടെ നാട്ടില്‍ അഭയാര്‍ഥികളായി കഴിയുന്നത്.