ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. നിയമം പാസ്സാക്കിയതു മുതല്‍ തുടങ്ങിയ കുപ്രചരണങ്ങള്‍ കോടതി വിധിയെയും ആ കുപ്രചരണത്തിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് പ്രതിപക്ഷം നിർത്തണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
