ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പുറകോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ പ്രതികരണവും, പ്രതിഷേധവും നിയമം പഠിച്ചശേഷമാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നിലവിലെ പ്രതിഷേധം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും അമിത് ഷാ പറഞ്ഞു. എന്തൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും കേന്ദ്രസർക്കാരും, ബിജെപിയും നിലപാടിൽ നിന്നും വ്യതിചലിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി നടന്നത്. കോൺഗ്രസിനാണ് വിഭജനത്തിന്റെ ഭാഷ നന്നായറിയാവുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
