മുംബൈ: പൗരത്വഭേദഗതി ബില്‍ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് മഹാരാഷ്ട്രയിലെ അബ്ദുറഹ്മാന്‍ എന്ന ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാന്‍ സർവീസ് വിട്ടത് . പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ അദ്ദേഹം തന്റെ രാജി പ്രഖ്യാപനം അറിയിക്കുകയായിരുന്നു. നാളെ മുതല്‍ ഓഫിസില്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും സര്‍വീസില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്നും അബ്ദുറഹ്മാന്‍ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
