ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരത്തുന്നുണ്ട് . എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല'- അമിത് ഷാ പറഞ്ഞു.
ഈ ബില്ലില്‍ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍പറഞ്ഞു . ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരാണിതെന്നും അദ്ദേഹം വ്യക്തമാക്കി.