ഫരീദാബാദില്‍ സ്‌കൂളില്‍ തീപിടുത്തം; അധ്യാപികയും രണ്ടു കുട്ടികളും മരിച്ചു  

159 0

ഡല്‍ഹി: ഫരീദാബാദിലെ സ്വകാര്യ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എഎന്‍ഡി കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. മുകളില്‍ നിന്ന് പടര്‍ന്ന തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു.

അവധിക്കാലമായതിനാല്‍ കോണ്‍വെന്റില്‍ കുട്ടികള്‍ കുറവായിരുന്നത് വന്‍ അപകടമൊഴിവാക്കി. അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ സൂററ്റില്‍ കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. സൂറത്തിലേതിന് സമാനമായി അഗ്‌നിശമനസേന സ്ഥലത്തെത്താന്‍ വൈകിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് പരിസരവാസികള്‍ പറഞ്ഞു.

Related Post

ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

Posted by - Nov 16, 2019, 10:41 am IST 0
പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന…

ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ നടുറോഡില്‍ തല്ലുകൂടി: ഒടുവില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥ

Posted by - Aug 6, 2018, 11:19 am IST 0
ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ തല്ലുകൂടുക. തക്കം നോക്കി യുവതി മൂന്നാമനൊപ്പം പോകുക. സിനിമയെ വെല്ലുന്ന കഥയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതൊരു കെട്ടുകഥയോ സിനിമാ…

വൈദ്യുതാഘാതമേറ്റ് 7 ആനകള്‍ ചരിഞ്ഞു

Posted by - Oct 28, 2018, 09:22 am IST 0
ദെന്‍കനാല്‍: ഒഡിഷയിലെ ദെന്‍കനാല്‍ ജില്ലയില്‍ 11കെവി ലൈനിലൂടെ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു. ശനിയാഴ്ച കമലാങ്ക ഗ്രാമത്തിലാണ് സംഭവം.സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ വയല്‍കടക്കുന്നതിനിടെ പൊട്ടിവീണ 11കെവി…

കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു

Posted by - Dec 2, 2019, 10:22 am IST 0
മുംബൈ: കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതി. ഇത് കണ്ട്…

ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി 

Posted by - Apr 5, 2018, 01:22 pm IST 0
ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി  അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതികളുടെ ഓഡിറ്റിങ് എത്രയും വേഗം നടത്തണമെന്ന് ഹൈക്കോടതി.അട്ടപ്പാടിലെ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കേസിലാണ്…

Leave a comment