ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് തമിഴ്നാട് സര്‍ക്കാർ ശുപാര്‍ശ ചെയ്തു. കേസ് അന്വേഷണം വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.
2006 മുതല്‍ മദ്രാസ് ഐ.ഐ.ടി.യില്‍നടന്ന 14 മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് കേരള ഘടകം നേതാവ് സലീം മടവൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. മതപരമായ വിവേചനവും ചില അധ്യാപകരില്‍നിന്ന് മാനസികപീഡനവും ഫാത്തിമ നേരിട്ടിരുന്നുവെന്ന് സലീം മടവൂര്‍ ഹര്‍ജിയില്‍ പറഞ്ഞു.