കൊല്‍ക്കത്ത: ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ കണ്ടെത്താനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
