ന്യൂദല്‍ഹി : 2024ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുക.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) റെയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 1150 ട്രെയിനുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സര്‍വ്വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.
550 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈഫൈ സ്ഥാപിക്കും. മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍ ,148 കിലോമീറ്ററില്‍ ബംഗളുരു സബര്‍ബന്‍ ട്രെയിന്‍ എന്നിവക്കും പദ്ധതിയുണ്ട്. 18600 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023ല്‍ ദല്‍ഹി മുംബൈ എക്‌സ്പ്രസ് വേ പദ്ധതിയും പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനം നടത്തി.