തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിന് അർഹിക്കുന്ന പ്രാധാന്യം നല്‍കാത്തതിനെ ശക്തമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക് പറഞ്ഞു . ബജറ്റ് ചരിത്രത്തില്‍ ഇതുപോലൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ല. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കുറയാനല്ല, മറിച്ച് മൂര്‍ച്ചിക്കാനാണ് പോകുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
