ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി  കത്തയച്ചു

273 0

ഹൈദരാബാദ്: ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി കത്തയച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ലൈംഗിക പീഡനത്തിന്റെ ഇര എന്ന ജീവിതത്തില്‍ നിന്നും തന്നെ ദയാവധത്തിലൂടെ മുക്തമാക്കണം എന്നാണ് ഈ ചെറുപ്പക്കാരന്റെ ആവശ്യം. എട്ടു വയസ്സുള്ളപ്പോള്‍ ബന്ധുവില്‍ നിന്നും ഹൈസ്‌കൂള്‍ കാലത്ത് അദ്ധ്യാപകനില്‍ നിന്നും താന്‍ പീഡനത്തിനിരയായെന്ന് ഇയാള്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു. 

താന്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടുകയാണുണ്ടായത്, കാരണം പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതിനെക്കുറിച്ചു മാത്രമേ അവര്‍ കേട്ടിരുന്നുള്ളു. പക്ഷേ അവര്‍ പരാതിപ്പെടാനും മുതിര്‍ന്നില്ല, ആണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു കേട്ടാല്‍ ആരും വിശ്വസിക്കില്ലെന്നാണ് അവര്‍കരുതിയിരുന്നത് യുവാവ് പറയുന്നു. ആത്മഹത്യ ചെയ്ത് ഒരു കുറ്റവാളിയായി ജീവിതം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, വേദനയില്ലാത്ത മരണമാണ് താനും ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. 

രാഷ്ട്രപതിയില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ വിഷയത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യക്കു നിര്‍ബന്ധിതനാകുമെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആകുമെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു. സിവില്‍ എഞ്ചിനീയറായ യുവാവിന്റെ അച്ഛന്‍ അടുത്തിടെയാണ് മരിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെ ചെറുക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും യുവാവ് വ്യക്തമാക്കി. അതിജീവിച്ചവന്റെ ജീവിതം അത്ര എളുപ്പമല്ല. അത്തരത്തിലുള്ള ഭയാനകമായ സംഭവത്തിന്റെ ഇരയായി ജീവിക്കുന്ന എന്നെ ഭൂതകാലത്തിന്റെ വേദനയില്‍ നിന്നും മുക്തമാക്കാന്‍ ദയാവധത്തിന് അനുമതി നല്‍കണമെന്ന് അപേക്ഷിക്കുകയാണെന്നും യുവാവ് കത്തില്‍ പറയുന്നു. ബയോടെക്‌നോളജി ബിരുദധാരി കൂടിയായ യുവാവ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

Related Post

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു

Posted by - Nov 26, 2019, 03:19 pm IST 0
മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.  നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന്…

ഫാത്തിമ ലത്തീഫിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

Posted by - Dec 15, 2019, 10:33 am IST 0
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് തമിഴ്നാട് സര്‍ക്കാർ  ശുപാര്‍ശ ചെയ്തു. കേസ് അന്വേഷണം വൈകുന്നതില്‍ മദ്രാസ്…

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയമാണ് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം : പ്രിയങ്ക 

Posted by - Sep 16, 2019, 07:44 pm IST 0
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ  വടക്കേ ഇന്ത്യയില്‍ ആവശ്യത്തിന് ഇല്ലെന്നായിരുന്നു  മന്ത്രിയുടെ വിവാദ പരാമര്‍ശം.…

സൽമാൻ ഖാൻ ജയിൽ മോചിതനായി

Posted by - Apr 8, 2018, 05:55 am IST 0
സൽമാൻ ഖാൻ ജയിൽ മോചിതനായി കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ കഴിയുന്ന സൽമാൻ  ഖാൻ  5 വർഷം ജയിൽ ശിക്ഷയാണ് ജോധ്‌പൂർ കോടതി വിധിച്ചിരുന്നത്. തവണയാണ് സൽമാൻ  ഖാൻ…

Leave a comment