ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ തകർത്ത പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു . ഇവിടെനിന്ന് ഇന്ത്യയിലേയ്ക്ക് 500 തീവ്രവാദികൾ നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ സൈന്യം ഈ വെല്ലുവിളികളെ എല്ലാം നേരിടാൻ തയ്യറാണെന്നും അദ്ദേഹം അറിയിച്ചു. കാശ്മീർ താഴ്‍വരയിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. പാകിസ്ഥാൻ ഇപ്പോൾ തീവ്രവാദികളെ ഉപയോഗിച്ച് കാശ്മീരിൽ ഒളിപ്പോര് നടത്തുകയാണെന്നും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.