ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെക്കേസിലെ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി

310 0

ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെന്ന കേസില്‍ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. കേസില്‍ ജീവപര്യന്തം തടവും ജോലിയില്‍നിന്നു പിരിച്ചുവിടാനുമുള്ള വിചാരണക്കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷയനുഭവിക്കേ പ്രതി 2016 ഏപ്രിലില്‍ മരണമടഞ്ഞിരുന്നു. നൂറുശതമാനം പൊള്ളലേറ്റ യുവതിയുടെ മരണമൊഴി മാത്രം പരിഗണിച്ച്‌ ശിക്ഷ വിധിക്കുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. 

മരണമൊഴി മാത്രമാണ് പ്രോസിക്യൂട്ടറായ അമിത് ഛദ്ദയും അന്വേഷണോദ്യോഗസ്ഥരും മുഖവിലയ്‌ക്കെടുത്തത്. ഇതനുസരിച്ച്‌ േപാലീസ് യുവതിയുടെ സഹോദരീഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. വിചാരണയ്ക്കുശേഷം 2002 മാര്‍ച്ചില്‍ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. ഒരു മാസത്തിനുശേഷം വിധിക്കെതിരേ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ നിലനില്‍ക്കേ പ്രതി 2016 ഏപ്രില്‍ മൂന്നിന് മരണമടഞ്ഞു. 1993 ഏപ്രിലില്‍ തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പുരിലാണ് സംഭവം. പൊള്ളലേറ്റ യുവതിയെ ഭര്‍ത്താവാണ് സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ചത്. 

സഹോദരീഭര്‍ത്താവ് തന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയെന്നാണ് യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ ധരിപ്പിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരേ പ്രതിയുടെ മകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിധി. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിലെ പ്രതിയുടെ ജോലി മകനു നല്‍കാനും ശമ്പളക്കുടിശ്ശികയും ആനുകൂല്യവും നല്‍കാനും ഉത്തരവായി. 

എസ്. മുരളീധര്‍, ഐ.എസ്. മേത്ത എന്നിവരടങ്ങിയ ബെഞ്ച്, കേസന്വേഷണത്തില്‍ പോലീസ് വരുത്തിയ വീഴ്ച ചൂണ്ടിക്കാണിക്കുകയും തെളിവുകള്‍ പരസ്​പരവിരുദ്ധമാണെന്നു കണ്ടെത്തുകയും ചെയ്തു. പ്രതി തന്നെ ജീവനോടെ കത്തിച്ചെന്ന യുവതിയുടെ മരണമൊഴിയിലെ പ്രസക്തഭാഗങ്ങളും ഫൊറന്‍സിക് തെളിവുകളും പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകളും തമ്മില്‍ യോജിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 

Related Post

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം; സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

Posted by - Dec 11, 2018, 12:38 pm IST 0
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു…

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി

Posted by - Feb 12, 2020, 11:14 am IST 0
കൊച്ചി:   ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി.850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവർക്ക്…

സവാള കയറ്റുമതി നിരോധിച്ചു

Posted by - Sep 29, 2019, 08:57 pm IST 0
ന്യൂ ഡൽഹി:  കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ…

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST 0
ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ…

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 3, 2021, 09:26 am IST 0
ഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി…

Leave a comment