ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയമായ ജയാ ബച്ചന്‍. രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജയാ ബച്ചന്‍. നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണം. നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നും അവര്‍ പറഞ്ഞു.
