സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും 2 പേർക്ക് 20 വർഷം തടവും ശിക്ഷയായി കോടതി വിധിച്ചു.
ആശ്രമത്തിൽ വെച്ച് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് രാജസ്ഥാനിലും ഗുജറാത്തിലുമായി 2 കേസുകൾ ആണ് നിലവിലുള്ളത്. വിധി പറയുതുന്നതിനു മുൻപായിത്തന്നെ പെൺകുട്ടിയുടെ വീടിനു പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന്റെ അനുയായികൾ അക്രമം അഴിച്ചു വിടാൻ സാധ്യത ഉള്ളതിനാലാണിത്. കൂടാതെ രാജ്യത്തും കനത്ത സുരക്ഷ ഒരുക്കി യിട്ടുണ്ട്.ജോദ്പുർ സെൻട്രൽ ജയിൽ പരിസരത്ത് സ്ഥാപിച്ച പ്രത്യേക വിചാരണ കോടതിയിൽ വെച്ചായിരുന്നു വിധി പറഞ്ഞത്. ഈ മാസം ആദ്യം അന്തിമ വാദം കേട്ട ശേഷം വിധി പറയാനായി ജോദ്പുർ കോടതി ജഡ്ജി മധുസൂദനൻ ശർമ തീയതി ഇന്നലത്തേക്ക് മാറ്റി വെക്കുക ആയിരുന്നു.
2013 ഓഗസ്റ്റ് 20 നാണ് മാനയി ഗ്രാമത്തിലെ ആശ്രമത്തിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഇതിനു പിന്നാലെ ആണ് അഹമ്മദാബാദി നടുത്തുള്ള ആശ്രമത്തിൽ ആശാറാം ബാപ്പുവും മകൻ നാരായണൻ സായിക്കും നേരെ പീഡന ആരോപണവുമായി 2 സഹോദരിമാർ മുന്നോട്ടു വന്നത്. നാരായണൻ സായി ഇതെതുടർന്ന് പോലീസ് പിടിയിലായിരുന്നു.