ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടും. നാലു പേരെ രക്ഷപെടുത്തി. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്.
മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരയിലേക്കു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബെംഗളൂരു- മൈസൂരു പാതയിലെ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചക്കാണ് അപകടം നടന്നത്.
കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. സമീപത്തെ കൃഷിസ്ഥലത്തെ പണിക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.