ഡല്‍ഹി:ശമ്പളവര്‍ധനവ് ഉൾപ്പെടെയുള്ള പല ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്നും തുടരും .സംസ്ഥാനത്തെ പല എ ടി എമ്മുകളും ഇന്നലെ തന്നെ കാലിയായി. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. എന്നാല്‍ സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പതിവുപോലെ പ്രവര്‍ത്തിച്ചു.